നച്ചത്തിരം നഗര്‍ഗിരത് പാ രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമ; രജനികാന്ത്

‘നച്ചത്തിരം നഗര്‍ഗിരത്’ കണ്ടതിന് ശേഷം നടൻ രജനീകാന്ത് പാ രഞ്ജിത്തിനെ അഭിനന്ദിച്ചു. ചിത്രം കണ്ടതിന് ശേഷം രജനികാന്ത് പറഞ്ഞ വാക്കുകള്‍ പാ രഞ്ജിത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു.

പാ രഞ്ജിത്തിന്‍റെ ട്വീറ്റ്:

“നച്ചത്തിരം നഗര്‍ഗിരത് കണ്ടതിന് ശേഷം രജനീകാന്ത് സാർ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ സ്പർശിച്ചു. “സംവിധാനം, എഴുത്ത്, കാസ്റ്റിംഗ്, അഭിനേതാക്കള്‍, ആര്‍ട്ട്, ഛായാഗ്രഹണം, മ്യൂസിക്ക് എന്നീ കാര്യങ്ങള്‍ നോക്കുമ്പോള്‍ നീ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണ് നച്ചത്തിരം നഗര്‍ഗിരത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്ദി സർ”

Read Previous

ഓണസദ്യ മാലിന്യത്തിലേക്കെറിഞ്ഞ നഗരസഭാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

Read Next

രാജ്‌പഥ് ഇനി ഓർമ; ‘കര്‍ത്തവ്യപഥ്’ എന്ന് പേര് മാറ്റി കേന്ദ്രസർക്കാർ