പ്രശസ്ത സം​ഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ നിര്യാതനായി

ചെന്നൈ: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി.വി.ശങ്കരനാരായണൻ (77) അന്തരിച്ചു. കർണ്ണാടകസംഗീതത്തിന്‍റെ മധുര മണി അയ്യർ ശൈലിക്ക് തുടക്കമിട്ട ആളായിരുന്നു ടി.വി.ശങ്കരനാരായണൻ. ശങ്കരനാരായണൻ മണി അയ്യരുടെ മരുമകൻ കൂടിയാണ്.

സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളിന്‍റെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണൻ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്ന് മണി അയ്യരോടൊപ്പമാണ് അദ്ദേഹത്തിന്‍റെ കുടുംബം മയിലാടുതുറൈയിലെത്തിയത്.

1950 കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമം പഠിച്ചെങ്കിലും തന്‍റെ ജീവിതം സംഗീതത്തിനായി സമർപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Read Previous

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന

Read Next

കപിൽ സിബലിനെതിരായ കോടതിയലക്ഷ്യം അറ്റോർണി ജനറൽ തള്ളി