ഹയർ സെക്കൻഡറി പ്രവേശനം; സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ വ്യാഴാഴ്ച രാവിലെ 10 മുതൽ ഓൺലൈനായി സമർപ്പിക്കാം. മെയിൻ അലോട്ട്മെന്‍റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കുമാണ് ഈ അവസരം. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകളും മറ്റ് വിശദാംശങ്ങളും വ്യാഴാഴ്ച രാവിലെ 9 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ പ്രവേശനം നിഷേധിച്ചവരെയും സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കും. അപേക്ഷകളിലെ പിശകുകൾ തിരുത്തി പുതുക്കി സമർപ്പിക്കണം. ഹെൽപ്പ് ഡെസ്കുകൾ വഴി സാങ്കേതിക സഹായം നൽകാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Previous

വിഴിഞ്ഞം സമരം; പോലീസുമായി ഏറ്റുമുട്ടി പ്രതിഷേധക്കാർ

Read Next

അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിക്ക് അനുകൂല വിധിയുമായി കോടതി