സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read Previous

വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്

Read Next

‘ഗോൾഡ്’ ഓണത്തിന് ഇല്ല; റിലീസ് നീട്ടി