കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളം സന്ദർശിക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോവളത്ത് നടക്കുന്ന സതേൺ കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം അദ്ദേഹം തള്ളിയിരുന്നു.

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്‍റെ പ്രോഗ്രാം ചാർട്ട് പുറത്തിറക്കി. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ മൂന്ന് മണിക്ക് ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം വള്ളം കളിക്ക് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

Read Previous

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; എം.വി.ഗോവിന്ദന്‍ രാജിവച്ചേക്കും

Read Next

രാത്രി വീടുവിട്ടിറങ്ങി, വഴിയാത്രിക്കാരൻ ഉപദേശിച്ചു; മടങ്ങിയെത്തി 10-ാം ക്ലാസുകാരന്‍