നടിയെ ആക്രമിച്ച കേസ്; ഹർജികൾ ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. വിചാരണക്കോടതി മാറ്റി വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് അടച്ചിട്ട കോടതിമുറിയിലാണ് രഹസ്യ വിചാരണ നടക്കുക.

ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് അതിജീവിതയുടെ ആവശ്യപ്രകാരം രഹസ്യവാദം കേൾക്കാൻ തീരുമാനിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ കൈമാറാൻ കഴിഞ്ഞ തവണ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ആരോപണങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന പ്രോസിക്യൂഷന്‍റെയും അതിജീവിതയുടെയും ഹർജി സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഇന്ന് പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

Read Previous

‘ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ചേനെ’; മമത

Read Next

ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല ; വിവാഹ അറിയിപ്പുമായി മേയർ ആര്യ