‘രാം സേതു’ ചരിത്രത്തെ വളച്ചൊടിക്കുന്നു; അക്ഷയ് കുമാറിനെതിരെ നിയമനടപടിക്ക് സുബ്രഹ്‌മണ്യന്‍ സ്വാമി

ബോളിവുഡ് താരം അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാം സേതു’. അഭിഷേക് ശര്‍മ്മയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി​ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‘രാം സേതു’ ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹ​ത്തിന്റെ ആരോപണം.  

വിഷയത്തില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. 

‘മുംബൈ സിനിമാകാർക്ക് ഇടയില്‍ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം പ്രവണതയുണ്ട്. അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ ‘രാമസേതു’ ഇതിഹാസം വളച്ചൊടിച്ച നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.

Read Previous

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അമിത് ഷായെ ക്ഷണിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

Read Next

ലോഹിതദാസിന്റെ പേരിലുള്ള സ്മൃതിമണ്ഡപത്തിന്റെ പേര് മാറ്റുന്നതില്‍ പ്രതിഷേധിച്ച് സിബി മലയില്‍