‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുൽഖർ 

ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന മലയാള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് പോസ്റ്റർ പങ്കുവച്ചത്. ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. 

ഭാവനയും ഷറഫുദ്ദീനുമുളളതാണ് പോസ്റ്ററിലെ ചിത്രം. അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നവംബർ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. ബോൺഹോമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി സഹകരിച്ച് റെനീഷ് അബ്ദുൾ ഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read Previous

‘എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും’

Read Next

പോക്സോ കേസുകളില്‍ വനിതാ അഭിഭാഷകരെ നിയമിക്കണമെന്ന് അലഹബാദ് ഹൈക്കോടതി