ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇരുപതിലധികം കർഷകരുമായി പോയ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞു. 13 പേർ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഹർദോയ് ജില്ലയിലാണ് സംഭവം. പാലിയിലെ ഗാര നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ നദിയിലേക്ക് മറിയുകയായിരുന്നു.
രണ്ട് ഡസനോളം ആളുകൾ വാഹനത്തിൽ ഉണ്ടായിരുന്നതായി നീന്തി കരയിലെത്തിയവർ പറഞ്ഞതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ കളക്ടർ അവിനാശ് കുമാർ പറഞ്ഞു.
പുഴയിൽ വീണ ട്രാക്ടർ കണ്ടെത്താനോ നദിയിൽ നിന്ന് പുറത്തെടുക്കാനോ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്രെയിനുകൾ വാഹനം ഉയർത്താൻ തയ്യാറാണെന്നും പൊലീസ് പറഞ്ഞു. പാലങ്ങൾക്ക് താഴെ വലകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.





