നഗരത്തില്‍ സീരിയല്‍ കില്ലര്‍, എല്ലാ സര്‍ക്കാരുകളെയും കൊന്നൊടുക്കും; അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി: ബി.ജെ.പിയെ സർക്കാരുകളുടെ സീരിയൽ കില്ലർ എന്ന് വിശേഷിപ്പിച്ച അരവിന്ദ് കെജ്‌രിവാൾ. സ്വാധീനത്തിലൂടെയും പ്രലോഭനത്തിലൂടെയും ഒരു എ.എ.പി എം.എൽ.എയെ പോലും പിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് കാണിക്കാൻ ഡൽഹിയിൽ വിശ്വാസവോട്ടെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് കെജ്‌രിവാൾ പറഞ്ഞു.

“ബിജെപിക്ക് ഒരു എഎപി എംഎൽഎയെ പോലും നേടാൻ കഴിഞ്ഞിട്ടില്ലെന്നും ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് ചെളിയായി മാറിയെന്നും തെളിയിക്കാൻ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബി.ജെ.പി സർക്കാരുകളുടെ സീരിയൽ കില്ലറാണെന്നും” കെജ്‌രിവാൾ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണ്. ഗോവ, അസം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, അരുണാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളെ അവർ അട്ടിമറിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നും കെജ്‌രിവാള്‍. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 277 എം.എൽ.എമാരെ ബി.ജെ.പി വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Read Next

ഗവർണർ-സർക്കാർ പോര് മുറുകുന്നു; അടിയന്തര യോഗം വിളിച്ച് സിപിഎം