അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറായി ചുമതലയേൽക്കും

പട്ന: ആർജെഡിയുടെ അവധ് ബിഹാറി ചൗധരി (76) ബിഹാർ നിയമസഭാ സ്പീക്കറായി ചുമതലയേൽക്കും. അവധ് ബിഹാറി ചൗധരി മാത്രമാണ് വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. നിയമസഭാ സ്പീക്കറായിരുന്ന വിജയ് കുമാർ സിൻഹ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്റി ദേവി മന്ത്രിസഭയിൽ അംഗമായിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിംഗ് എന്നിവരും നാമനിർദേശ പത്രികാ സമർപ്പണത്തിന് ചൗധരിയെ അനുഗമിച്ചു.

Read Previous

‘കണ്ണൂർ വി സി പുനർ നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട്’

Read Next

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം