സംസ്ഥാനത്തെ തെരുവ് നായകളിൽ 50 ശതമാനത്തിനും പേവിഷബാധ

കോട്ടയം: സംസ്ഥാനത്തെ തെരുവ് നായ്ക്കളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്ന സ്രവ സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരണ നിരക്ക് (ടിപിആർ) വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ നിരക്ക് 50 ശതമാനത്തിലധികമാണ്. രണ്ട് നായ്ക്കളെ പരിശോധിക്കുകയാണെങ്കിൽ, അവയിൽ ഒന്നിന് പേവിഷ ബാധ ഉണ്ടെന്ന് സാരം.

2016 ൽ 16 ശതമാനമായിരുന്ന നിരക്ക് 2021 ൽ നിരക്ക് 56 ശതമാനമായി ഉയര്‍ന്നെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജനും ഗവേഷകനുമായ ഡോ. സി.കെ. ഷാജു പറയുന്നു.

കഴിഞ്ഞ മാസങ്ങളിൽ തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനകളിൽ 51 ശതമാനവും പോസിറ്റീവ് ആയിരുന്നു. നേരത്തെ ഇത് 20 ശതമാനമായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ലാബിലെ പകുതിയിലധികം സാമ്പിളുകളിലും പേവിഷബാധ സ്ഥിരീകരിച്ചു. നേരത്തെ, ആഴ്ചയിൽ 4-5 സാമ്പിളുകൾ ഇവിടെ വരുമായിരുന്നു. ഇപ്പോൾ ഓരോ ദിവസവും അത്രയും ലഭിക്കുന്നു.

Read Previous

വ്യത്യസ്തനായൊരു മോഷ്ടാവ്; മോഷ്ടിച്ച പണം പാവങ്ങള്‍ക്ക്, ബാക്കി തുകയക്ക് കഞ്ചാവ് വാങ്ങി

Read Next

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി