ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: കുശാൽ നഗറിലെ പുത്തൻ ഇരുനില വീട്ടിൽ ഇന്ന് രാവിലെ എൻഐഏ സംഘം റെയ്ഡ് നടത്തി. ആറങ്ങാടി സ്വദേശിനി സുബൈദയും കുടുംബവും താമസിക്കുന്ന പുത്തൻ ഇരുനില വീട്ടിലാണ് രാവിലെ 10 മണിയോടെ എൻഐഏ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഗൃഹനാഥയുടെ പ്രവാസിയായ മകനെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഏ സംഘം കുറിച്ചെടുത്തു. അരമണിക്കൂറോളം എൻഐഏ ഉദ്യോഗസ്ഥർ ഈ പുത്തൻ വീട്ടിലുണ്ടായിരുന്നു. കുശാൽ നഗർ പഴയ കടപ്പുറം റോഡിലുള്ള വീട്ടിലാണ് മിന്നൽ പരിശോധന നടന്നത്. അസീസ്- സുബൈദ ദമ്പതികൾ താമസിച്ചുവരുന്ന വീടാണിത്. റെയ്ഡ് നടക്കുമ്പോൾ അസീസും ഭാര്യയും കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു.
ഇവരുടെ രണ്ടാമത്തെ മകൻ ഹനീഫയെ 21, എൻഐഏ കൊണ്ടുപോയി. ഹനീഫ വിദ്യാർത്ഥിയാണ്. ഈ യുവാവിന്റെ അക്കൗണ്ടിൽ കണക്കില്ലാത്ത പണം വന്നു ചേർന്നിരുന്നു. ഹനീഫയുടെ രണ്ട് മൂത്ത സഹോദരങ്ങൾ വിദേശത്ത് ജോലി നോക്കുന്നുണ്ട്. ഈ റെയ്ഡ് ഹൊസ്ദുർഗ് പോലീസിനെ അറിയിച്ചിരുന്നില്ല. എൻഐഏ റെയ്ഡിനെക്കുറിച്ച് അറിയില്ലെന്ന് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് വെളിപ്പെടുത്തി.
        
											
                                                                    




