ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: മദ്യത്തിൽ നിന്നുള്ള വരുമാനവും ജിഎസ്ടിയും ഉൾപ്പെടെ കേരളത്തിന്റെ വരുമാനം കൂടിയിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അയവില്ലാതെ തുടരുന്നു. ഓണച്ചിലവുകൾ വല്ലാതെ കൂടുമ്പോൾ നിയന്ത്രണം കടുപ്പിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക ഞെരുക്കത്തിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലുമാസം ജിഎസ്ടി വരുമാനം 8978.67 കോടിയായിരുന്നുവെങ്കിൽ ഇത്തവണ 10,606.75 കോടിയായി ഉയർന്നു. 18.13 ശതമാനമാണ് ജിഎസ്ടി ഇനത്തിലുള്ള വരുമാന വർദ്ധനവ്. ജൂലൈയിലെ മാത്രം ജിഎസ്ടി 2534 കോടി രൂപയാണ്. കഴിഞ്ഞ ജൂലൈയിയെ അപേക്ഷിച്ച് വർദ്ധനവ് 17.26 ശതമാനം ഇന്ധന നികുതിയിനത്തിലും ജൂൺ വരെ 2146.29 കോടിയാണ് ഖജനാവിലെത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2098.19 കോടിയായിരുന്നു മദ്യ വരുമാനം. 2742.01 കോടിയിൽ നിന്ന് 2820.9 കോടിയായി ഈ വർഷം ജൂൺ വരെ പതിനാലായിരം കോടിയാണ് സർക്കാറിന്റെ ചെലവ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ വളരെ ഉയർന്നതാണ്. ഈ ചെലവുകൾ നിർവ്വഹിച്ചത് കടമെടുത്താണ്.
മുൻ വർഷത്തേക്കാൾ ജിഎസ്ടി ഉൾപ്പെടെ വരുമാനം ഉയർന്നത് ശുഭ സൂചകമാണെങ്കിലും വർദ്ധിച്ച് വരുന്ന ചെലവുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കേരളത്തിനാവുന്നില്ല. ഭൂമി രജിസ്ത്രേഷൻ, വിൽപ്പന നികുതി, ലാന്റ് റവന്യൂ മറവ് നികുതികൾ എന്നിവയിലെ വരുമാനം ലക്ഷ്യമിട്ട പ്രകാരം സമാഹരിക്കാനായിട്ടില്ല.
ഇതേ തുടർന്നാണ് ഓണം അടുത്ത സാഹചര്യത്തിൽ 10 ലക്ഷം രൂപ പരിധിയിൽ ട്രഷറി നിയന്ത്രണത്തിന് വഴിയൊരുങ്ങുന്നത്. 2013-ൽ എടുത്ത 1500 കോടിയുടെ വായ്പ തിരിച്ചടക്കാൻ സമയമായതിനാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം കടുക്കും. ഇന്ധന സെസ് പിരിവ് പ്രതീക്ഷിച്ചത്ര ഉയർന്നിട്ടില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയ ഏപ്രിൽ ഒന്ന് മുതൽ ജൂൺ വരെ 197.8 കോടി രൂപ മാത്രമാണ് സെസ് ഇനത്തിൽ പിരിഞ്ഞ് കിട്ടിയത്.
ഏപ്രിലിൽ 7.44 കോടി രൂപയും മെയ് മാസം 84.76 കോടി രൂപയും ജൂണിൽ 105.6 കോടി രൂപയും ഏപ്രിലിൽ 19.73 കോടി ലിറ്റർ പെട്രോൾ വിറ്റഴിഞ്ഞിട്ടും സെസ് തുക കുറഞ്ഞത് സെസ് ചോർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 36 മേഖലകൾ നികുതിയിതര വരുമാന സ്രോതസുകളായി നിർണ്ണയിച്ചിട്ടുണ്ടെങ്കിലും ഇവ പ്രയോജനപ്പെടുത്താൻ സർക്കാറിന് കഴിയുന്നില്ല.





