ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: അവകാശ വാദങ്ങൾ ഏറെയുണ്ടെങ്കിലും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാസർകോട്ടേക്ക് നീട്ടിയത് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയുള്ള ആദ്യഘട്ട പരീക്ഷണ ഓട്ടത്തിലും ഇന്നലെ നടന്ന രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിലും വി.ഐ.പി. സാന്നിധ്യം പൂർണമായും ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭ സ്പീക്കർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പ്രധാന സ്ഥാനത്തുള്ളവരെ പരീക്ഷണ ഓട്ടത്തിൽ എവിടെയും ബന്ധപ്പെടുത്തിയില്ല.
കാസർകോട്ടേക്കും നീട്ടാൻ എം.പിയും എം.എൽ.എമാരും ഉൾപ്പെടെ ആവശ്യം ഉന്നയിക്കുകയും വിവിധ സംഘടനകൾ രംഗത്ത് വരികയും ചെയ്തെങ്കിലും കേരളത്തിന്റെ വടക്കേയറ്റത്തെ ബി.ജെ.പി. സാന്നിധ്യവും കർണാടക നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് വന്ദേഭാരത് കാസർകോട്ടേക്ക് നീട്ടാനുള്ള രാഷ്ട്രീയ തീരുമാനമുണ്ടായത് കേന്ദ്രമന്ത്രി തന്നെ ദൽഹിയിൽ വന്ദേഭാരത് കാസർകോട്ടേക്ക് നീട്ടണമെന്ന് പ്രഖ്യാപിച്ചതും വിഷയത്തിലടങ്ങിയിട്ടുള്ള ബി.ജെ.പി. രാഷ്ട്രീയത്തിന്റെ സൂചനയാണ്.
കർണാടകയിൽ നിയമസഭാ തെരഞ്ഞടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കാതെ പോയത്. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായാൽ കർണാടകയിലേക്കും വന്ദേഭാരത് അനുവദിക്കാനാണ് സാധ്യത.