ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേക്കൽ : ബേക്കലിലെ ബ്രദേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് രണ്ടായി പിളർന്നു. ക്ലബ്ബിലെ നൂറിലധികം അംഗങ്ങളുടെ സമാന്തര യോഗം ഇന്ന് വൈകുന്നേരം ബേക്കലിൽ നടക്കും. ബ്രദേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കഴിഞ്ഞ തവണ നടത്തിയ സെവൻസ് ഫുട്ബോൾ മത്സരങ്ങളുടെ വരവ് –ചെലവ് കണക്ക് അവതരിപ്പിച്ചില്ലെന്നാണ് വിഘടിത വിഭാഗത്തിന്റെ ആരോപണം.
ബേക്കൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് മുൻ പ്രസിഡണ്ട് റാഷിദ് ബേക്കലിന്റെ നേതൃത്വത്തിലാണ് ഇന്ന് സന്ധ്യയ്ക്ക് 7 മണിക്ക് ക്ലബ്ബിന്റെ സമാന്തര യോഗം വിളിച്ചത്. 230 പേർ പുതിയ ഗ്രൂപ്പിനോടൊപ്പമുണ്ടെന്നാണ് റാഷിദ് അവകാശപ്പെടുന്നത്. 2023 ജനുവരിയിൽ ബേക്കലിൽ സെവൻസ് ഫുട്ബോൾ മത്സരം നടത്താനാണ് ബേക്കൽ സ്പോർട്സിലെ വിഘടിത ഗ്രൂപ്പിന്റെ നീക്കം.
ജനുവരിയിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തിന് കെ.എസ്.എഫിന്റെ അംഗീകാരം ലഭിച്ചതായി റാഷിദ് അവകാശപ്പെട്ടു. 1955-ൽ രൂപീകരിച്ച ബേക്കൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൽ അടുത്തിടെ വ്യക്തി താൽപ്പര്യങ്ങൾ കടന്നുകൂടിയതായി വിഘടിത വിഭാഗം ആരോപിക്കുന്നു. കമ്മിറ്റിയുടെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ചാണ് ഒരുവിഭാഗം മെമ്പർമാർ ക്ലബ്ബിൽ നിന്നും വിട്ടുനിൽക്കുന്നത്.





