ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചിറ്റാരിക്കാൽ : വൃദ്ധയായ മാതാവിനെ വീട്ടിൽ നിന്നും ഇറക്കിവിട്ട മക്കൾക്കെതിരെ ചിറ്റാരിക്കാൽ പോലീസ് വയോജന സംരക്ഷണ നിയമപ്രകാരം കേസെടുത്തു. വെസ്റ്റ് എളേരി ഭീമനടിക്ക് സമീപം മാങ്ങോട്ടാണ് മക്കൾ അമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. മകനോടൊപ്പം മാങ്ങോട്ടെ വീട്ടിൽ താമസിച്ചിരുന്ന ഭീമനടി മുണ്ടത്താനത്ത് ഹൗസിൽ ജോസഫിന്റെ ഭാര്യ മറിയം ജോസഫിനെയാണ് 84, മകനും ഭാര്യയുമടക്കം വീട്ടിൽ നിന്നും ഇറക്കിവിട്ടത്.
ഇവരുടെ മകൻ ജെയ്സൺ, ഭാര്യ മിനി, മെൽബി എന്നിവർ ചേർന്നാണ് ഇവരെ പെരുവഴിയിലിറക്കി വിട്ടത്. ഓഗസ്റ്റ് 22-നാണ് മറിയം ജോസഫിനെ മകനും ഭാര്യയും ചേർന്ന് ഇറക്കിവിട്ടത്. ജൂൺ 10-ന് മെൽബി ഇവരെ കസേര കൊണ്ടടിച്ചതായും വൃദ്ധ പരാതിപ്പെട്ടു.
മകൻ തനിക്ക് സംരക്ഷണം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മറിയം ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകിയത്. മറിയം ജോസഫിനെ മർദ്ദിച്ചതിന് മൂവർക്കുമെതിരെ ചിറ്റാരിക്കാൽ പോലീസ് പ്രത്യേക വകുപ്പുകൾ ചേർത്തിട്ടുണ്ട്. ഇതിന് പുറമെയാണ് വയോജന സംരക്ഷണ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്തത്.





