ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: ഉരുൾപൊട്ടലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായ റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപിക വെള്ളരിക്കുണ്ട് കൂരാങ്കുണ്ടില്‍ താമസിക്കുന്ന രവീന്ദ്രന്റെ ഭാര്യ ലതയുടെ 58, മൃതദേഹമാണ് ഇന്ന് രാവിലെ പ്ലാച്ചിക്കര റിസർവ്വ് വനത്തിലെ തോട്ടിലെ ചെക്ക് ഡാമിന് സമീപത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മാലോം ചുള്ളി വനമേഖലയില്‍ ഉരുൾപൊട്ടി മലവെള്ളം ഒഴുകി വന്നിരുന്നു. ഈ സമയം ഇല മുറിക്കാനായി തോട്ടിന്റെ ഭാഗത്തുണ്ടായിരുന്ന അധ്യാപിക മലവെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ഇവർ പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഇവര്‍ വിരമിച്ചത്. രണ്ട് ദിവസമായി ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍തെരച്ചില്‍ നടത്തി വരികയായിരുന്നു. മകന്‍ രാജ് കൃഷ്ണ.





