കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മലിലെ കൃഷ്ണ നഴ്സിംഗ് മുൻ എംഡിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കുംകര മുച്ചിലോട്ട് ശ്യാംകുമാറിനെയാണ് 53, ഇന്ന് രാവിലെ കുന്നുമ്മലിലെ  ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അവിവാഹിതനായ ശ്യാംകുമാർ  ഫ്ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.
വിട്ടുമാറാത്ത അസുഖം ശ്യാം കുമാറിനെ ഏറെ  അലട്ടിയിരുന്നു.മുച്ചിലോട്ടെ  കെ. പി. വി. രാമന്റെയും പരേതയായ സാവിത്രിയുടെയും  മകനാണ്. സഹോദരങ്ങൾ: വിമൽകുമാർ, വിനോദ്കുമാർ (ഇരുവരും യൂണിവേഴ്സൽ  ഹാർഡ് വേർസ്  (മാവുങ്കാൽ ) ,ഗോകുൽനാഥ് (ഗൾഫ്). ഹോസ്ദുർഗ്  പോലീസ് ഇൻക്വസ്റ്റ് നടത്തി.