ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: പതിനാലുവയസ്സുകാരൻ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ നാടൊട്ടുക്കും ജനങ്ങൾ അന്തം വിട്ട് നിൽക്കുന്നു. കലികാലമല്ലാതെ മറ്റെന്തു പറയാനാണെന്നാണ് തലമുതിർന്നവരുടെ അഭിപ്രായം. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പതിനാറുകാരി ഉദരവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പതിനാലുവയസ്സുകാരനാണെന്ന് പുറത്തറിഞ്ഞത്.
മൂന്ന് മാസം ഗർഭിണിയായിട്ടും, പീഡന വിവരം രഹസ്യമാക്കി വെച്ചത് ഭയം മൂലമാണെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന പതിനാലുകാരൻ പെൺകുട്ടിയുടെ വീട്ടിലെ സന്ദർശകനാണ്. പെൺകുട്ടിയുടെ വീട്ടുകാർ പോലും നാളിതുവരെ പീഡനവിവരം അറിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പതിനാലുകാരന്റെ പേരിൽ എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നാട്ടിലാകെ പടർന്നു പിടിച്ചിരിക്കുകയാണ്. പതിനാലുകാരനും പതിനാറുകാരിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല.





