1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വോഹ്റ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 1036-ാം സ്ഥാനത്താണ് അദ്ദേഹം.

സെപ്റ്റോയുടെ സഹസ്ഥാപകൻ ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1,200 കോടിയാണ് ഈ 20കാരന്‍റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 950-ാം സ്ഥാനത്താണ് അദ്ദേഹം. ഇവരുടെ സ്ഥാപനമായ സെപ്റ്റോയുടെ ആസ്തി 900 ദശലക്ഷം ഡോളറാണ്. 2020ലാണ് ഇരുവരും ഓൺലൈൻ ഗ്രോസറി-ഓർഡറിംഗ് ആപ്ലിക്കേഷനായ സെപ്റ്റോ സ്ഥാപിച്ചത്.

പത്ത് വർഷം മുമ്പ്, ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 37 വയസ്സായിരുന്നു. ഇതാണ് 10 വർഷങ്ങൾക്കിപ്പുറം കൈവല്യ വോഹ്റയിലൂടെ 19 ആയി കുറഞ്ഞത്.

Read Previous

കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി

Read Next

എകെജി സെന്റർ ആക്രമണം; ജിതിനെ കുടുക്കിയതെന്ന് അമ്മ