ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

‘ഓപ്പറേഷൻ എഎഎച്ച്ടിയിലൂടെ’ 183 കുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷപ്പെടുത്തി. ജൂലൈ മാസത്തെ കണക്കുകളാണ് ആർപിഎഫ് പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുകയാണ് ‘ഓപ്പറേഷൻ എ.എ.എച്ച്.ടി’യുടെ ലക്ഷ്യം. റെയിൽ വഴിയുള്ള മനുഷ്യക്കടത്ത് തടയുന്നതിനായി കഴിഞ്ഞ മാസമാണ് ഈ യജ്ഞം ആരംഭിച്ചത്. സംസ്ഥാന പോലീസ്, എൽ.ഇ.എമാർ, മറ്റ് പങ്കാളികൾ എന്നിവരുമായി ഏകോപിപ്പിച്ച് ആർ.പി.എഫ് ഫീൽഡ് യൂണിറ്റുകളാണ് ‘ഓപ്പറേഷൻ എ.എ.എച്ച്.ടി’ ഡ്രൈവ് നടത്തുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2017, 2018, 2019, 2020, 2021) 2178 പേരെ രക്ഷപ്പെടുത്തിയതായി ആർപിഎഫ് അറിയിച്ചു. അടുത്തിടെ, മഹാനന്ദ എക്സ്പ്രസിൽ നിന്ന് 21 ആൺകുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തിയിരുന്നു. കുട്ടികളെ പ്രലോഭിപ്പിച്ച് ജോലിക്ക് കൊണ്ടുപോകുകയും കുറച്ച് പേരെ മദ്രസയിൽ പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശം. സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേരെ ആർപിഎഫ് അറസ്റ്റ് ചെയ്തിരുന്നു.

Read Previous

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം റേഷന്‍കട വഴി

Read Next

സംസ്ഥാനത്ത് കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്