ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബവുമായുള്ള അടുപ്പത്തിന്റെ മറവിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മലപ്പട്ടം സ്വദേശി കൃഷ്ണനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി പൂർണ്ണവളർച്ചയെത്തിയ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.





