സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരണമടഞ്ഞു

ഗ്യാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാവിലെ ചട്ടെനിൽ നിന്ന് താങ്ങുവിലേക്കു പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

Read Previous

എല്ലാവരും മാസ്‌ക് ധരിക്കും; ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ്

Read Next

ബജറ്റ് കമ്മി ചുരുക്കുന്നതിനായി വളം സബ്‌സിഡിക്കുള്ള നീക്കിയിരിപ്പ് കുറച്ചേക്കും