സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ ഏഴുപേർ മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററിലും കടലിൽ തിരച്ചിൽ നടത്തി.

അതേസമയം, സംസ്ഥാനത്തെ പ്രളയ സ്ഥിതിഗതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്ന സാഹചര്യത്തിൽ യോഗം ഓൺലൈനായാണ് നടത്തുന്നത്. നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ യോഗത്തെ അറിയിക്കും. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിക്കുന്നതും കൂടുതൽ കേന്ദ്ര സേനയുടെ സഹായം തേടുന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

Read Previous

ദുബായിൽ നിന്നെത്തിയ സ്ത്രീ വയനാട്ടിൽ നിരീക്ഷണത്തിൽ ; മങ്കിപോക്സെന്ന് സംശയം

Read Next

ആരോഗ്യമന്ത്രിയുടെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമം