11 പിഎഫ്ഐ നേതാക്കളും റിമാൻഡിൽ; വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ

കൊച്ചി: എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അടുത്ത മാസം 20 വരെ എൻഐഎ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകും. പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകാമെന്നും എൻ.ഐ.എ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ പറഞ്ഞു. എല്ലാ പ്രതികൾക്കും അവരുടെ അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിറ്റ് സമയം നൽകി. അതേസമയം, ഇന്നലെ റിമാൻഡ് ചെയ്ത അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ നൽകി.

Read Previous

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

Read Next

കൺസെഷന്റെ പേരിൽ മർദനം; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി